Wednesday 14 January 2015

SPARK ഡേറ്റ സര്‍വീസ് ബുക്കുമായി ഉള്ള പരിശോധന

ട്രഷറിയില്‍നിന്നുള്ള സ്പെഷല്‍ ടീം സ്കൂളുകള്‍ സന്ദര്‍ശിക്കും

SPARK ഡേറ്റ സര്‍വീസ് ബുക്കുമായി ചേര്‍ത്ത് പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തി SPARK ഡേറ്റ ലോക്ക് ചെയ്യുന്നതിന് സര്‍ക്കാര്‍ നേരത്തേതന്നെ നിര്‍ദേശം നല്‍കിയിരുന്നു. ആ പ്രവര്‍ത്തി പൂര്‍ത്തീകരിക്കുന്നതിനുള്ള അവസാന തീയ്യതി 15/4/2014 ആയിരുന്നു. എന്നാല്‍ നിരവധി തവണ ഓര്‍മ്മപ്പെടുതിയിട്ടും ആ പ്രവര്‍ത്തി ഇനിയും പൂര്തീകരിക്കാത്തവരുണ്ടെന്നു സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ചില സ്കൂളുകള്‍ ഡേറ്റ കൃത്യസമയത്തുതന്നെ ലോക്ക് ചെയ്തുവെങ്കിലും പിന്നീടു അവ മുന്‍കാല പ്രാബല്യത്തോടെ പരിഷ്കരിക്കേണ്ടിവന്നപ്പോള്‍ ഡേറ്റ അണ്‍ലോക്ക് ചെയ്തു ഡേറ്റ പരിഷ്കരിക്കുകയും  അണ്‍ലോക്ക് ചെയ്ത ഫീല്‍ഡ് പിന്നീടു ലോക്ക് ചെയ്യാതെ തുടരുന്നതായും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. എല്ലാ ഡേറ്റ ഫീല്‍ഡും ലോക്ക് ചെയ്യാത്തവരും ഉണ്ട്. ഈ സാഹചര്യത്തില്‍ മേല്‍പറഞ്ഞ പ്രവര്‍ത്തി ഏറ്റെടുത്തു പൂര്‍ത്തീകരിക്കുന്നതിനു സര്‍ക്കാര്‍ ട്രഷറി വകുപ്പിനെചുമതലപ്പെടുത്തിയിട്ടുണ്ട്. അതിന്നായി ട്രഷറിയില്‍നിന്നുള്ള സ്പെഷല്‍ ടീം എല്ലാ സ്കൂളുകളും  സന്ദര്‍ശിച്ചു അവര്‍ക്കുള്ള ASSIGNMENT പൂര്‍ത്തിയാക്കും. സ്പെഷല്‍ ടീമിന്‍റെ സന്ദര്‍ശനം സംബന്ധിച്ച് മുന്‍‌കൂര്‍ അറിയിപ്പ് സ്കൂളുകള്‍ക്ക് ലഭിക്കും. സ്പെഷല്‍ ടീമിന്‍റെ പരിശോധനക്കായി എല്ലാ സൌകര്യങ്ങളും ഒരുക്കുന്നതിന് പ്രധാനാദ്ധ്യാപകാര്‍ക്ക് നിര്‍ദേശം നല്‍കുന്നു.

No comments:

Post a Comment