Monday 23 February 2015

ആര്‍.എം.എസ്.എ പുസ്തകമേള ഫെബ്രുവരി 25 നും 26 നും

രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാന്റെ(ആര്‍.എം.എസ്.എ) നേതൃേത്വത്തില്‍ ഫെബ്രുവരി 25,26 തിയ്യതികളില്‍ പാലക്കാട് ബി.ഇ.എം ഹയര്‍സെക്കന്ററി സ്കൂളില്‍ ജില്ലാതല പുസ്തകമേള സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ പത്രസമ്മേളത്തില്‍ അറിയിച്ചു. 25-ന് രാവിലെ 10 ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ടി.എന്‍ കണ്ടമുത്തന്‍ മേള ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത്, ജില്ലാ വിദ്യാഭ്യാസ സമിതി, വിദ്യാരംഗം കലാസാഹിത്യവേദി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന പുസ്തകമേളയില്‍ മലയാള പുസ്തകങ്ങള്‍ക്ക് 40 ശതമാനവും ഇംഗ്ളീഷ് പുസ്തകങ്ങള്‍ക്ക് 25 ശതമാനവും ഡിസ്ക്കൌണ്ട് ലഭിക്കും. കേരളത്തിലെ എല്ലാ പ്രസാധകരും പുസ്തകോത്സവത്തില്‍ പങ്കാളികളാകും. കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് നടത്തുന്ന മേളയോടുബന്ധിച്ച് സര്‍ഗാത്മക രചാക്യാമ്പ്, സര്‍ഗ്ഗസംവാദം, കവിയരങ്ങ്, കഥയരങ്ങ്, വിദ്യാര്‍ത്ഥികള്‍ നിര്‍മ്മിച്ച ഷോര്‍ട്ട് ഫിലിം, ഡോക്യുമെന്ററി, ചിത്രങ്ങള്‍, പെയ്ന്റിംഗ് എന്നിവയുടെ പ്രദര്‍ശനം എന്നിവ നടക്കും.കുട്ടികളിലെ സര്‍ഗ്ഗ വാസന പരിപോഷിപ്പിച്ച് ഗുണിലവാരമുള്ള വിദ്യാഭ്യാസം നല്‍കുകയാണ് ആര്‍.എം.എസ് എ പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയില്‍ ആര്‍.എം.എസ്.എയുടെ 22 സ്കൂളുകള്‍ ഉണ്ട്. പാലക്കാട് മുിസിപ്പാലിറ്റി ചെയര്‍മാന്‍ പി.വി രാജേഷ് ഉദ്ഘാടന ചടങ്ങില്‍ അദ്ധ്യക്ഷനാവും. മുണ്ടൂര്‍ സേതുമാധവന്‍ മാസ്റര്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുബൈദ ഇസ്ഹാഖ്, വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി അശോക് കുമാര്‍, പാലക്കാട് മുിസിപ്പാലിറ്റി വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൃഷ്ണകുമാര്‍, കൌണ്‍സിലര്‍ സാജോ ജോണ്‍, പാലക്കാട് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ രാജലക്ഷ്മി, എസ്.എസ്.എ. ഡി.പി.ഒ ഐ.പി ശോഭ, പാലക്കാട് എ.ഇ.ഒ സി.വിജയന്‍, ലൈബ്രറി കൌണ്‍സിലര്‍ സെക്രട്ടറി കാസിം മാസ്റര്‍, ബി.ഇ.എം.എച്ച് എസ്.എസ് പി.ടി.എ പ്രസിഡണ്ട് മുഹമ്മദ് അഷ്റഫ് തുടങ്ങിയവര്‍ ആശംസകളര്‍പ്പിക്കും. പാലക്കാട് വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.അബൂബക്കര്‍ സ്വാഗതവും ബി.ഇ.എം.എച്ച്.എസ്.എസ് പ്രധാദ്ധ്യാപകന്‍ മുരളി ഡെന്നീസ് നന്ദിയും പറയും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേബറില്‍ നടന്ന പത്രസമ്മേളത്തില്‍ ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.സി അശോക് കുമാര്‍, വിദ്യാഭ്യാസ ഉപഡയറക്ടര്‍ എ.അബൂബക്കര്‍, ജില്ലാ പഞ്ചായത്ത് വികസന കാര്യസ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇ.ഹീഫ, ആര്‍.എം.എസ് അസി.പ്രോജക്ട് ഓഫീസര്‍ കെ.പ്രേംകുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

No comments:

Post a Comment