സെറ്റ് പരീക്ഷാഫലം |
ഇക്കഴിഞ്ഞ ഫെബ്രുവരി രണ്ടിനു നടന്ന സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റിന്റെ ഫലം പ്രസിദ്ധീകരിച്ചു. ഫലം http://lbskerala.co.in/set/set2013.2/index.asp, എന്ന വെബ്സൈറ്റില്‍ ലഭിക്കും. ആകെ 28571 പേര് പരീക്ഷ എഴുതിയതില്‍ 4426 പേര് വിജയിച്ചു. വിജയശതമാനം 15.49. ജയിച്ചവരുടെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുളളവര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിനുളള അപേക്ഷാഫോറം എല്‍.ബി.എസ്. സെന്ററിന്റെ വെബ്സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച് രേഖകളുടെ ഗസറ്റഡ് ഓഫീസര്‍ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ 30 രൂപയുടെ സ്റ്റാമ്പ് ഒട്ടിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ എ4 വലിപ്പത്തിലുളള കവര്‍ സഹിതം ഡയറക്ടര്‍ എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജി, പാളയം, തിരുവനന്തപുരം - 33 വിലാസത്തില്‍ അയക്കണം. വിവരങ്ങള്‍ക്ക് ഫോണ്‍: 0471 2560311, 312, 313.
|
Wednesday, 17 December 2014
Subscribe to:
Post Comments (Atom)
No comments:
Post a Comment