Saturday 31 January 2015

National Means cum Merit Scholarship 

  • 2012-13 അദ്ധ്യയന വര്‍ഷത്തില്‍ NMMS ന് അര്‍ഹാരായിട്ടും തുക ലഭിക്കത്തവരുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ ശരിയാക്കിയും ടി വര്‍ഷത്തില്‍ ഒരു പ്രാവശ്യം തുക ലഭിച്ചതിനുശേഷം തുടര്‍ന്ന് ലഭിക്കുന്നതിനുള്ള റീന്യൂവല്‍ ലിസ്റ്റും കേന്ദ്ര മാനവ വിഭവ ശേഷി മന്ത്രാലയത്തിനു അയച്ചു നല്‍കിയതായി ഡി പി ഐ അറിയിച്ചു. MHRD യില്‍നിന്നും ഫണ്ട് ലഭിക്കുന്ന മുറക്ക് സ്കോളര്‍ഷിപ്പ് തുക കുട്ടികളുടെ ബാങ്ക് അക്കൌണ്ടില്‍ ലഭിക്കും. 
  • 2008-09 മുതല്‍ 2011-12 വരെയുള്ള അദ്ധ്യയന വര്‍ഷങ്ങളില്‍ ടി സ്കോളര്‍ഷിപ്പിന് അര്‍ഹാരായിട്ടും ഒരു പ്രാവശ്യം പോലും തുക ലഭിക്കാത്ത കുട്ടികളുടെ പരാതികള്‍ ലഭിക്കയാണെങ്കില്‍ അവരുടെ  ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ പാസ്ബുക്കിന്റെ ആദ്യ പേജിന്‍റെ പകര്‍പ്പ് സഹിതം അയച്ചുതരെണ്ടതാണ്.
  • ഓരോ വര്‍ഷത്തെ സ്കോളര്‍ഷിപ്പ്‌ സംബന്ധിച്ച പരാതികള്‍ പ്രത്യേകം പ്രത്യേകം കത്തുകളില്‍ അയക്കണം.
      • കൂടുതല്‍ വിവരം ഇവിടെ  ലഭിക്കും 


LSS / USS Examination 2015

സ്ക്രയിബിനെ അനുവദിക്കുന്നതിന് മാനദണ്ടങ്ങള്‍ നിശ്ചയിച്ചുകൊണ്ട് പരീക്ഷാ സെക്രട്ടറി ഉത്തരവായി

2015 ലെ  LSS / USS പരീക്ഷക്ക്‌ പങ്കെടുക്കുന്ന ഐ.ഇ.ഡി വിഭാഗത്തില്‍പ്പെട്ട അര്‍ഹതയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സ്ക്രയിബിനെ അനുവദിക്കുന്നതിന് ഡി ഇ ഒ മാര്‍ക്ക് അനുവാദം നല്‍കി ഡി പി ഐ ഉത്തരവ് നല്‍കിയിട്ടുണ്ട്. അതേത്തുടര്‍ന്ന്  സ്ക്രയിബിനെ അനുവദിക്കുന്നതിന് മാനദണ്ടങ്ങള്‍ നിശ്ചയിച്ചുകൊണ്ട് പരീക്ഷാ സെക്രട്ടറി ഉത്തരവായി.

Friday 30 January 2015

മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മീഷണറുടെ ആഫീസില്‍ ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ നടത്തും. ആണ്‍കുട്ടികള്‍ക്കുമാത്രമാണ് പ്രവേശനം. പ്രവേശന സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2003 ജനുവരി രണ്ടിന് ശേഷമോ 2004 ജൂലൈ ഒന്നിന് മുമ്പോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാനാവില്ല. പ്രവേശനം നേടിയശേഷം ജനന തീയതിയില്‍ മാറ്റം അനുവദിക്കില്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോറവും, വിവരങ്ങളും, മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കാന്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. ജനറല്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് അപേക്ഷാഫോറം 430 രൂപയ്ക്ക് രജിസ്‌ട്രേഡ് പോസ്റ്റില്‍ ലഭിക്കുന്നതിനും 480 രൂപയ്ക്ക് സ്പീഡ് പോസ്റ്റില്‍ ലഭിക്കുന്നതിനും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 385 രൂപയ്ക്ക് രജിസ്‌ട്രേഡ് പോസ്റ്റില്‍ ലഭിക്കാനും 435 രൂപയ്ക്ക് സ്പീഡ് പോസ്റ്റില്‍ ലഭിക്കാനും ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, (ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍ ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01576) വിലാസത്തില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ www.rimc.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും എടുത്ത ചെലാന്‍ സഹിതം ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ - 248003 വിലാസത്തില്‍ അപേക്ഷിക്കണം. കേരളത്തിലും ലക്ഷദ്വീപിലും ഉള്ള അപേക്ഷകര്‍ മാര്‍ച്ച് 31 ന് മുമ്പ് സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ അറിയുന്നതിനുള്ള ലിങ്ക് ചുവടെ:

SSLC പരീക്ഷയുടെ CANDIDATES LIST തെറ്റ് തിരുത്തല്‍ - സമയ പരിധി പുതുക്കി നിശ്ചയിച്ചു

2015 മാര്‍ച്ചിലെ SSLC പരീക്ഷയുടെ CANDIDATES LIST തെറ്റ് തിരുത്തുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ പരീക്ഷാഭവന്റെവെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്‌. കാസര്‍ഗോഡ്‌ മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളിലെ സ്കൂളുകള്‍ക്ക് ജനുവരി 31 നു ഉച്ചവരെയും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ സ്കൂളുകള്‍ക്ക് ജനുവരി 31 നു ഉച്ചമുതല്‍ ഫെബ്രുവരി 1 നു ഉച്ചവരെയും  A ലിസ്റ്റില്‍ തെറ്റ് തിരുത്താനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഈ സമയപരിധിക്കുള്ളില്‍ പ്രധാനാദ്ധ്യപകര്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടതാണ്. ഇനിയും ഒരവസരം അനുവദിക്കുന്നതല്ല എന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.

ക്ലസ്റ്റര്‍ പരിശീലനം,  പരീക്ഷകള്‍
നടത്തിപ്പ്
 

31/1/2015 സ്കൂള്‍ പ്രവര്‍ത്തിദിവസമാണെങ്കിലും അന്നേ ദിവസം നടത്തുവാന്‍ തീരുമാനിചിരുക്കുന്ന ക്ലസ്റ്റര്‍ പരിശീലനത്തില്‍ എല്ലാ ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി വിഭാഗം  അദ്ധ്യാപകരും പങ്കെടുക്കാന്‍ പ്രധാനാദ്ധ്യാപകര്‍ നിര്‍ദേശം നല്‍കണം. 31/1/2015 നു LP / UP വിഭാഗങ്ങള്‍ക്ക് അദ്ധ്യയനം ഉണ്ടായിരിക്കുന്നതല്ല. പരീക്ഷാ ജോലികള്‍ ഹൈ സ്കൂള്‍ അദ്ധ്യാപകരെ ഉപയോഗപ്പെടുത്തി സുഗമമായി നടത്തണം. ഹൈ സ്കൂള്‍ വിഭാഗത്തിന് അദ്ധ്യയനം ഉണ്ടായിരിക്കും. എല്ലാ പ്രധാനാദ്ധ്യാപകരും ആവശ്യമായ ക്രമീകരണങ്ങള്‍ നടത്തണം.
clip


Thursday 29 January 2015

ഗ്രേസ് മാര്‍ക്ക് അനുവദിച്ചു

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് നടത്തുന്ന സര്‍ഗോത്സവം പരിപാടിയിലെ വിജയികള്‍ക്ക് എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് ഗ്രേസ് മാര്‍ക്ക് അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു. സര്‍ഗോത്സവത്തിലെ എട്ടാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള സീനിയര്‍ വിഭാഗം മത്സരങ്ങള്‍ക്ക് മാത്രമേ ഗ്രേസ് മാര്‍ക്കിന് അര്‍ഹതയുണ്ടായിരിക്കുകയുള്ളു. ഏറ്റവും ഉയര്‍ന്ന ഒരു ഗ്രേഡ് മാത്രമേ ഗ്രേസ് മാര്‍ക്കിന് പരിഗണിക്കുകയുള്ളു. സര്‍ഗോത്സവത്തിലെ എ, ബി ഗ്രേഡ് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഗ്രേസ് മാര്‍ക്കിന് അര്‍ഹത ഉണ്ടായിരിക്കുകയുള്ളു. എ ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് 12 മാര്‍ക്കും ബി ഗ്രേഡ് ലഭിക്കുന്ന വിദ്യാര്‍ത്ഥിക്ക് 10 മാര്‍ക്കും ഗ്രേസ് മാര്‍ക്ക് അനുവദിക്കും. 

ക്ലസ്റ്റര്‍ യോഗം

ലോവര്‍ പ്രൈമറി, അപ്പര്‍ പ്രൈമറി അധ്യാപകര്‍ക്കുവേണ്ടിയുള്ള ക്ലസ്റ്റര്‍ യോഗം ജനുവരി 31 ശനിയാഴ്ച നടക്കും. 

സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം സ്വര്‍ണക്കപ്പ് ഷൊര്‍ണൂര്‍ കെ വി ആര്‍ ഹൈസ്‌കൂളില്‍ കൊണ്ടുവന്നപ്പോള്‍

SSLC പരീക്ഷയുടെ CANDIDATES LIST തെറ്റ് തിരുത്തുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ 

2015 മാര്‍ച്ചിലെ SSLC പരീക്ഷയുടെ CANDIDATES LIST തെറ്റ് തിരുത്തുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ പരീക്ഷാഭവന്റെ വെബ്സൈറ്റില്‍ കൊടുത്തിട്ടുണ്ട്‌. കാസര്‍ഗോഡ്‌ മുതല്‍ തൃശ്ശൂര്‍ വരെയുള്ള ജില്ലകളിലെ സ്കൂളുകള്‍ക്ക് ജനുവരി 30 നും എറണാകുളം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളിലെ സ്കൂളുകള്‍ക്ക് ജനുവരി 31 നും A ലിസ്റ്റില്‍ തെറ്റ് തിരുത്താനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്. ഈ സമയപരിധിക്കുള്ളില്‍ പ്രധാനാദ്ധ്യപകര്‍ ആവശ്യമായ തിരുത്തലുകള്‍ വരുത്തേണ്ടതാണ്. ഇനിയും ഒരവസരം അനുവദിക്കുന്നതല്ല എന്ന് പരീക്ഷാ സെക്രട്ടറി അറിയിച്ചു.

എസ്.ഐ.ഇ.ടി യുടെ ഈസി എന്‍ട്രന്‍സ് വിതരണം ആരംഭിച്ചു

എസ്.ഐ.ഇ.ടി യുടെ ഈസി എന്‍ട്രന്‍സ് ഇന്ററാക്ടീവ് സോഫ്റ്റ്‌വെയര്‍ വിതരണം ആരംഭിച്ചു. ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്‌സ് എന്നീ നാലുവിഷയങ്ങള്‍ അടങ്ങിയ അറുപതിനായിരത്തോളം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളും, സൊല്യുഷന്‍സും ഉള്‍ക്കൊള്ളുന്ന 2800 രൂപ വിലയുള്ള ഇന്ററാക്റ്റീവ് സോഫ്റ്റ്‌വെയര്‍ ഗവണ്‍മെന്റ് സബ്‌സിഡിയോടു കൂടി 1200 രൂപ നിരക്കില്‍ ലഭിക്കും. കൂടുതല്‍ അറിയുവാനും രജിസ്‌ട്രേഷന്‍ ഫോം ഡൗണ്‍ലോഡ് ചെയ്യുവാനുംwww.sietkerala.gov.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ഈ സോഫ്റ്റ്‌വെയര്‍ വാങ്ങുവാന്‍ താല്‍പര്യമുള്ളവര്‍ 'ഡയറക്ടര്‍ എസ്.ഐ.ഇ.ടിയു ടെ പേരില്‍ തിരുവനന്തപുരത്തുള്ള SBI Althara ബ്രാഞ്ചില്‍ മാറാവുന്ന 1200 രൂപയുടെ DD യും ഡൗണ്‍ലോഡ് ചെയ്ത് പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോറത്തോടൊപ്പം എസ്.ഐ.ഇ.ടി ഓഫീസില്‍ അയച്ചുനല്‍കണം. ഫോണ്‍: 0471-2338541, 0471-2338540 

വകുപ്പുകള്‍ക്കുള്ള ഫണ്ട് അനുവദിക്കല്‍ : ഇലക്ട്രോണിക് ലെഡ്ജര്‍ അക്കൗണ്ട്‌സ് സംവിധാനം നടപ്പാക്കും

സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനുവദിക്കുന്ന ഫണ്ടിന്റെ വിനിയോഗം കാര്യക്ഷമവും സമയബന്ധിതവുമാണെന്ന് ഉറപ്പുവരുത്തുന്നതിന് ഇലക്ട്രാണിക് ലെഡ്ജര്‍ സംവിധാനം നടപ്പാക്കി ഉത്തരവായി. ഇതനുസരിച്ച് സാമ്പത്തിക വര്‍ഷം ചെലവഴിക്കാത്ത ഫണ്ട് ഇനി മുതല്‍ വകുപ്പുകള്‍ക്ക് കൈമാറുകയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ധനവകുപ്പിന്റെ പ്രത്യേക അനുമതിയില്ലാതെ ഇനിമുതല്‍ ട്രഷറി അക്കൗണ്ടുകളിലേക്ക് ഫണ്ട് കൈമാറില്ല. രണ്ടു ലക്ഷം രൂപയിലധികമുള്ള കൈമാറ്റം ആര്‍.ടി.ജി.എസ് സംവിധാനത്തിലൂടെ ആയിരിക്കും. സര്‍ക്കാര്‍ പേമെന്റുകള്‍ക്ക് ഡി.ഡി നല്‍കുന്ന രീതി അവസാനിപ്പിക്കാനും അത്തരം പേമെന്റുകള്‍ എന്‍.ഇ.എഫ്.ടി/ആര്‍.ടിജി.എസ് രീതികള്‍ വഴി നല്‍കാനും എല്ലാ ഡിഡിഒ മാരോടും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് സാധ്യമാകാത്ത അവസരത്തില്‍ ബില്ലിനോടൊപ്പം ഡി.ഡി.ഒ മാര്‍ ഇതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും നല്‍കണം. 

പ്രൈമറി സ്‌കൂള്‍ ഇംഗ്ലീഷ് അധ്യാപകര്‍ക്ക് ആര്‍.ഐ.ഇ ബാംഗ്ലൂരില്‍ പരിശീലനം

പ്രൈമറി വിഭാഗം ഇംഗ്ലീഷ് അധ്യാപകര്‍ക്കായി ബാംഗ്ലൂരിലെ റീജിയണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇംഗ്ലീഷ ഫെബ്രുവരി 19 മുതല്‍ മാര്‍ച്ച് 20 വരെ ഇംഗ്ലീഷ് ഭാഷാധ്യാപനത്തില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ 9496268605, 0471-2341883 എന്നീ നമ്പരുകളില്‍ നിന്നും ലഭിക്കും. 

ജനുവരി 30-ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണം
വിദ്യാര്‍ത്ഥികള്‍ അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലണം

2015 ജനുവരി 30 മുതല്‍ 12 വരെ ജില്ലയില്‍ ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണം ആചരിക്കയാണ്. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മാഗാന്ധി സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ഇടയിലും കുഷ്ഠരോഗംമൂലം അവശതയനുഭവിക്കുന്നവരുടെ ഇടയില്‍ സ്വയമേവ സേവനം നല്‍കിയതിന്‍റെ ഓര്‍മ്മകള്‍ നമ്മളെക്കൂടി ചിന്തിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഗാന്ധിജിയുടെ രക്തസാക്ഷിദിനമായ ജനുവരി 30 മുതല്‍ ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണമായി ആചരിക്കുന്നത്. ഇതിന്‍റെ ഭാഗമായി മുഴുവന്‍ വിദ്യാര്‍ത്ഥികളും ജനുവരി 30 നു രാവിലെ നടക്കുന്ന അസംബ്ലിയില്‍ പ്രതിജ്ഞ ചൊല്ലിക്കൊണ്ടു കുഷ്ഠരോഗ നിര്‍മാര്‍ജന പക്ഷാചരണത്തില്‍ പങ്കാളികളാവണം. പ്രധാനാദ്ധ്യപകര്‍ അതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണം.

Preparations for conduct of SSLC Examination March 2015

SSLC പരീക്ഷാ നടത്തിപ്പുമായി ബന്ധപ്പെട്ട് ഓരോ സ്കൂളില്‍നിന്നും പരീക്ഷ എഴുതുന്ന വിദ്യാര്‍ത്ഥികളുടെ എണ്ണം, IT പ്രാക്റ്റിക്കല്‍ പരീക്ഷക്കായി സ്കൂളില്‍ ലഭ്യമായിട്ടുള്ള കമ്പ്യൂട്ടറുകളുടെ എണ്ണം എന്നിവ സംബന്ധിച്ച വിവരം റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഇ മെയില്‍ മുഖേന എല്ലാവര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇനിയും ചില സ്കൂളില്‍നിന്നും ഡേറ്റ ലഭിച്ചിട്ടില്ല. ആവശ്യമായ വിവരം ഇന്ന് (29/1/2015) വൈകുന്നേരം 4 മണിക്ക് മുമ്പായി നിശ്ചിത മാതൃകയില്‍ എക്സല്‍ ഫോര്‍മാറ്റില്‍  തയ്യാറാക്കി ഇ മെയില്‍ ചെയ്യണം.



Wednesday 28 January 2015


Kerala School Kalolsavam






രക്തസാക്ഷിദിനം : മൗനം ആചരിക്കും

സ്വാതന്ത്ര്യസമരത്തില്‍ വീരമൃത്യുവരിച്ചവരെ അനുസ്മരിച്ച് ജനുവരി 30 വെള്ളിയാഴ്ച രാവിലെ 11 മണിക്ക് രണ്ട് മിനിട്ട് മൗനം ആചരിക്കും. എല്ലാ വകുപ്പു മേധാവികളും ജില്ലാ കളക്ടര്‍മാരും പൊതുമേഖലാ - സ്വയംഭരണ സ്ഥാപനങ്ങളിലെ മേധാവികളും അവരവരുടെ ഓഫീസുകളിലും കീഴിലുള്ള ഓഫീസുകളിലും അനുസ്മരണ ചടങ്ങിനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് പൊതുഭരണ വകുപ്പ് പരിപത്രം പുറപ്പെടുവിച്ചു. (നം.99217/സി.ഡി.എന്‍.2/2014/പൊ.ഭ.വ.) 

ഹയര്‍സെക്കന്‍ഡറി സ്കൂള്‍
PTA- പ്രവര്‍ത്തനത്തിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍

ഗവ / എയിഡഡ്  ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലെ അദ്ധ്യാപക രക്ഷകര്‍തൃസമിതിയുടെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ - ഭേദഗതി അംഗീകരിച്ചു ഉത്തരവ് പുറപ്പെടുവിച്ചു.

റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന്നായി ക്യാമ്പുകള്‍
സ്കൂളുകള്‍ വിട്ടുനല്‍കണം 

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമം നടപ്പിലാക്കുന്നതിന്റെ ഭാഗമായി നിലവിലുള്ള റേഷന്‍ കാര്‍ഡ് പുതുക്കുന്നതിന്നായി കുടുംബത്തിലെ മുതിര്‍ന്ന വനിതകളുടെ ഫോട്ടോ എടുക്കുന്നതിനു സ്കൂളുകളില്‍ ക്യാമ്പുകള്‍ ആരംഭിക്കുന്നു. അതിന്നായി സ്കൂളുകള്‍ വിട്ടുനല്‍കാന്‍ ഡയറക്ടര്‍ നിര്‍ദേശിച്ചു.

Implementation of National Food Security Act 2013
നോഡല്‍ ഓഫീസര്‍മാരെ നിയമിച്ചു

ദേശീയ ഭക്ഷ്യ സുരക്ഷാ നിയമത്തിന്റെ നിര്‍വഹണത്തിന്നായി സിവില്‍സപ്ലൈസ്‌ ഡിപ്പാര്‍ട്ട്മെന്റുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്നതിനു വിദ്യാഭ്യാസ വകുപ്പിലെ ചുവടെ ചേര്‍ത്ത ഉദ്യോഗസ്ഥരെ  വിവധ തലങ്ങളിലുള്ള നോഡല്‍ ഓഫീസര്‍മാരായി നിയമിച്ചുകൊണ്ട് ഉത്തരവായി.

    1. എ ഡി പി ഐ (ജനറല്‍)      : സംസ്ഥാനം 
    2. ഡി ഡി ഇ                              : ജില്ല
    3. എ ഇ ഒ                                  : താലൂക്ക്/ ബ്ലോക്ക്‌


സ്‌പോര്‍ട്‌സ് സ്‌കൂള്‍ പ്രവേശനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴിലുള്ള ശ്രീ അയ്യങ്കാളി മെമ്മോറിയല്‍ ഗവണ്‍മെന്റ് മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌പോര്‍ട്‌സ് സ്‌കൂളില്‍ കായികാഭിരുചിയുള്ള പട്ടികജാതി/പട്ടികവര്‍ഗ വിഭാഗത്തിലുള്ള ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും അഞ്ചാം ക്ലാസിലേക്കും ആറ്, ഏഴ് ക്ലാസിലെ ഒഴിവുള്ള സീറ്റുകളിലേക്കും പ്രവേശനം നല്‍കുന്നു. 2015-16 അധ്യയന വര്‍ഷത്തേക്കുള്ള സെലക്ഷന്‍ ട്രയല്‍ മാര്‍ച്ച് മൂന്ന് വരെ എല്ലാ ജില്ലകളിലും സംഘടിപ്പിക്കും. ഫോണ്‍ : 0471 - 2381601, 2380334. ഇ-മെയില്‍ : samgmrss@gmail.com. 

Monday 26 January 2015

Malayalee women Priya jayakumar lead Republic Day parade : Asianet News...

Pazhayidam Mohanan Namboothiri 's special dish in Kerala School kalolsav...

ന്യുന പക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌ സ്കീം 

സ്കോളര്‍ഷിപ്പ്‌ ലഭിച്ചിട്ടില്ലാത്ത കുട്ടികളുടെ വിവരം റിപ്പോര്‍ട്ട്‌ ചെയ്യണം 

2013-14 വര്‍ഷം ന്യുന പക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌ സ്കീം പ്രകാരം സ്കോളര്‍ഷിപ്പിന് അര്‍ഹത നേടിയെങ്കിലും  ബാങ്ക് അക്കൌണ്ട് വിവരങ്ങള്‍ കൃത്യമായി റിപ്പോര്‍ട്ട്‌ ചെയ്യുന്നതില്‍ വന്ന പിശകുമൂലം ഇനിയും ചില കുട്ടികള്‍ക്ക്  സ്കോളര്‍ഷിപ്പ്‌ ലഭിച്ചിട്ടില്ല. ഈ ന്യുനത പരിഹരിക്കുന്നതിനായി ഇനിയും സ്കോളര്‍ഷിപ്പ്‌ ലഭിച്ചിട്ടില്ലാത്ത കുട്ടികളുള്ള ഹൈ സ്കൂളിലെ പ്രധാനാദ്ധ്യപകര്‍ ആവശ്യമായ വവരങ്ങള്‍ നിശ്ചിത പ്രൊ ഫോമയില്‍ 28/1/2015 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി സമര്‍പ്പിക്കണം. ഏതെങ്കിലും സ്കൂളുകള്‍ക്ക് ഒന്നില്‍ കൂടുതല്‍ പ്രാവശ്യം സ്കോളര്‍ഷിപ്പ്‌ തുക ലഭിച്ചിട്ടുണ്ടെങ്കില്‍ ആ വിവരവും അതോടൊപ്പം റിപ്പോര്‍ട്ട്‌ ചെയ്യണം. 

ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌ സ്കീം

31/1/2015 വരെ റീഫണ്ടായി ലഭിച്ച തുകയുടെ കണക്കു എ ഇ ഒ മാര്‍ റിപ്പോര്‍ട്ട്‌ ചെയ്യണം

ന്യുനപക്ഷ വിഭാഗം പ്രീ മെട്രിക് സ്കോളര്‍ഷിപ്പ്‌ സ്കീം പ്രകാരം സ്കോളര്‍ഷിപ്പിന്  മുന്‍ വര്‍ഷങ്ങളില്‍ അര്‍ഹത നേടിയ കുട്ടികള്‍ക്ക് വിതരണം ചെയ്ത ശേഷം അവശേഷിച്ച തുക റീഫണ്ടായി ലഭിച്ചതില്‍നിന്നും 2013-14 വര്ഷം ഈ സ്കീം പ്രകാരം സ്കോളര്‍ഷിപ്പിന്  അര്‍ഹത നേടി ഇതുവരെ ലഭിച്ചിട്ടില്ലാത്ത കുട്ടികള്‍ക്ക് വിതരണം ചെയ്യാന്‍ തീരുമാനിച്ചതായി ഡി പി ഐ അറിയിച്ചു. ആയതിനാല്‍ ഈയിനത്തില്‍ 31/1/2015 വരെ റീഫണ്ടായി ലഭിച്ച തുകയുടെ കണക്കു എ ഇ ഒ മാര്‍ 2/2/2015 ന് വൈകുന്നേരം 3 മണിക്ക് മുമ്പായി റിപ്പോര്‍ട്ട്‌ ചെയ്യണം. 

സ്കോളര്‍ഷിപ്പ്‌ നല്കുന്നതിന്നായി തുക ആവശ്യമുള്ളവര്‍ അറിയിക്കണം 

2014-15 വര്‍ഷത്തെ മുസ്ലിം / നാടാര്‍/ അന്ഗ്ലോ ഇന്ത്യന്‍ / ദാരിദ്ര്യ രേഖക്ക് താഴെ വരുമാനമുള്ള മുന്നോക്ക വിഭാഗത്തിലെ പെണ്‍കുട്ടികള്‍ എന്നിവര്‍ക്ക് സ്കോളര്‍ഷിപ്പ്‌ നല്കുന്നതിന്നായി നേരത്തെ തുക അനുവദിക്കുകയുണ്ടായി (12/1/2015 ലെ ഇ മെയില്‍ സന്ദേശം കാണുക). ആ ഉത്തരവില്‍ ഉള്‍പ്പെടാത്ത ഏതെങ്കിലും സ്കൂളുകള്‍ക്ക് തുക ആവശ്യമെങ്കില്‍ ആ വിവരം 30/1/2015 ന് മുമ്പായി സെക്ഷന്‍ ക്ലാര്‍ക്കിനെ അറിയിക്കണം (Mob : 9447121505).

Saturday 24 January 2015

SSLC MODEL EXAMINATION-  FEBRUARY 2015

TIME TABLE

Sl.No.
Name of Paper
Day, Date & Time of Examination
1
Malayalam I Paper








  Tuesday  10.02.2015 
10.00  am  to  11.45 am
2.
Tamil I Paper

3.
Kannada I Paper

4
Arabic Paper I (For Arabic Academic Schools and Oriental Schools)
5
Sanskrit Paper I (For Arabic Academic Schools and Oriental Schools)
6
Urdu

7
Additional Hindi

8
Additional English

9
Gujarathi

10
Malayalam II Paper





     Tuesday  10.02.2015 
    1.45  pm  to  3.30 pm
11
Tamil II Paper

12
Kannada II Paper

13
Special English

14
Arabic Paper II (Arabic  Oriental Schools)
15
Sanskrit II (Sanskrit Oriental Schools)

16
Fisheries Science, Navigation & Seamanship
17
English
Wednesday  11.02.2015
 10.00 am    to  12.45 Noon
18
Hindi

Wednesday   11.02.2015
  1.45 pm   to  3.30 pm
19
General Knowledge

20
Social Science (Malayalam)


    Thursday  12.02.2015
    10.00 am to 12.45 Noon
21
Social Science (Tamil)

22
Social Science (Kannada)

23
Social Science (English)

24
Physics (Malayalam)




   Thursday  12.02.2015
   1.45 pm   to  3.30 pm
25
Physics (Tamil)

26
Physics (Kannada)

27
Physics (English)

28
Chemistry (Malayalam)




      Friday  13.02.2015
    10.00 am  to 11.45 am
29
Chemistry (Tamil)

30
Chemistry (Kannada)

31
Chemistry (English)

32
Biology  (Malayalam)




         Friday  13.02.2015
       1.45 pm   to  3.30 pm
33
Biology (Tamil)

34
Biology (Kannada)

35
Biology (English)

36
Mathematics (Malayalam)




        Monday  16.02.2015
      9.30 am to  12.15 Noon
37
Mathematics (Tamil)

38
Mathematics (Kannada)

39
Mathematics (English)