Monday 29 December 2014

യു - ഡൈസ് വിവര ശേഖരണം

വിദ്യാഭ്യാസ അവകാശ നിയമം നടപ്പിലാക്കുന്നതിന്റെ പുരോഗതി വിലയിരുത്തല്‍, EDUCATIONAL DEVELOPMENT INDICATOR (EDI) തയ്യാറാക്കല്‍ SSA / RMSA എന്നിവയുടെ പദ്ധതി രൂപീകരണം എന്നീ ആവശ്യങ്ങള്‍ക്ക് പ്രയോജനകരമായ    യു - ഡൈസ് വിവര ശേഖരണം കാര്യക്ഷമമായി നടപ്പിലാക്കുന്നതിന്നായി സര്‍ക്കാരില്‍നിന്നും ലഭിച്ച നിര്‍ദേശങ്ങള്‍ ചുവടെ:
സ്കൂളിന്റെ പൊതു വിവരങ്ങള്‍, ഭൌതിക സാഹചര്യങ്ങള്‍, 1 മുതല്‍ 10 വരെയുള്ള കുട്ടികള്‍, അദ്ധ്യാപകര്‍ എന്നിവരുടെ വിവരങ്ങള്‍ നല്‍കുന്നതിനുള്ള ചുമതല സ്കൂള്‍ പ്രധാനാദ്ധ്യാപകനാണ്. പ്രധാനാദ്ധ്യാപകന്‍ പരിശോധിച്ച് ഒപ്പിട്ടു മാത്രമേ ഓരോ സ്കൂളിന്റെയും വിവരങ്ങള്‍ ബി ആര്‍ സി / ആര്‍ എം എസ് എ ക്ക് കൈമാറാവൂ. തെറ്റായതോ അപൂര്‍ണമായതോ ആയ വിവരങ്ങള്‍ നല്‍കാന്‍ പാടില്ല. ഡിസംബര്‍ 31 നു മുമ്പായി ഈ പ്രക്രിയ പൂര്‍ത്തിയാക്കണം. 

No comments:

Post a Comment