Friday 26 December 2014

Master Shafeek Committee Report

കുട്ടികള്‍ക്കെതിരെയുള്ള അതിക്രമങ്ങളെക്കുറിച്ച്  സമഗ്രമായി പഠിച്ചു അവ തടയുന്നതിന്നായി എന്തൊക്കെ നടപടികള്‍ കൈക്കൊള്ളാന്‍ കഴിയും എന്ന് ശുപാര്‍ശ  ചെയ്യുന്നതിന്നായി രൂപീകരിച്ച Master Shafeek Committee ഗവണ്മെന്റിനു റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കുകയും റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനു  കാബിനറ്റ്‌ അംഗീകാരം നല്‍കിയിട്ടുള്ളതുമാണ്. ആ റിപ്പോര്‍ട്ട്‌ ഇ മെയില്‍ സന്ദേശമായി അയച്ചുകൊണ്ട്  അതിലെ ശുപാര്‍ശകള്‍ നടപ്പില്‍ വരുത്തുന്നതിന് എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു എന്ന് റിപ്പോര്‍ട്ട്‌ ചെയ്യുന്നതിന് എല്ലാ പ്രധാനാദ്ധ്യാപകര്‍ക്കും നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വളരെ കുറച്ചുപേര്‍ മാത്രമേ റിപ്പോര്‍ട്ട്‌ സമര്‍പ്പിചിട്ടുള്ളൂ. റിപ്പോര്‍ട്ട്‌ ഇനിയും സമര്‍പ്പിക്കാത്തവര്‍ ആയതു 10/1/2015 നു മുമ്പായി സമര്‍പ്പിക്കണം. Master shafeek Committee റിപ്പോര്‍ട്ടിലെ കാതലായ നിര്‍ദേശങ്ങള്‍:
  • കുട്ടികളുടെ സംരക്ഷണത്തിന്നായി രൂപീകരിച്ചിട്ടുള്ള Child Welfare Committees (CWCs) നു കൂടുതല്‍ ഭൌതിക സാഹചര്യങ്ങളും manpower ഉം നല്‍കി ശക്തിപ്പെടുത്തണം.
  • സമൂഹത്തിലെ ചില കുടുംബങ്ങളില്‍ കുട്ടികള്‍ അതിക്രമിക്കപ്പെടാനുള്ള  സാധ്യത വളരെയനു ധികം ആണെന്ന് കണ്ടെത്താന്‍ കഴിയും. കുട്ടികളുമായി കൂടുതല്‍ ഇടപഴകുന്നതിനു അവസരം ഉള്ള സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍, അദ്ധ്യാപകര്‍, സ്കൂള്‍ കൌണ്‍സിലര്‍മാര്‍, അംഗന്‍വാടി പ്രവര്‍ത്തകര്‍, കുടുംബശ്രീ / ആശ പ്രവര്‍ത്തകര്‍, വാര്‍ഡ്‌ കൌണ്‍സിലര്‍മാര്‍ എന്നിവര്‍ക്ക് കുട്ടികളിലെ നേരിയ സ്വഭാവ വ്യത്യാസം പോലും ശ്രദ്ധിച്ചു പ്രശ്ന സാധ്യത മുന്‍കൂട്ടി കണ്ടെത്താന്‍ കഴിയും. ആകയാല്‍ മേല്‍പറഞ്ഞവരെ ഉള്‍പ്പെടുത്തി "First-Line Agents" രൂപീകരിക്കണം.
  • അതിക്രമ സാധ്യതയുള്ള കുടുംബങ്ങളില്‍നിന്ന് വരുന്ന കുട്ടികളെ  കണ്ടെത്തി അവരുടെ വിശദാംശങ്ങള്‍ ക്ലാസ് തലത്തില്‍ രജിസ്റ്ററില്‍ രേഖപ്പെടുത്തി എല്ലാ സ്കൂള്‍ പ്രഥമാദ്ധ്യപകരും സൂക്ഷിക്കണം. 
  • കുട്ടി അതിക്രമിക്കപ്പെട്ടതായി സംശയം തോന്നിയാല്‍ ഉടന്‍തന്നെ  കുട്ടിയുടെ വിവരങ്ങള്‍ First-Line ഏജന്റുമാര്‍ CWC യെയും അടുത്തുള്ള State Juvenile Police Station ലോ Police Station ലോ അറിയിക്കണം.
  • CWC യാണ് അത്തരം കുട്ടിയെ അടുത്തുള്ള സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കേണ്ടത്‌. അതിനു ചെലവായ സംഖ്യ  District Social Justice Officer അനുവദിക്കും.
  • എല്ലാ സ്കൂളുകളിലും Drop Boxes സൂക്ഷിച്ചു കുട്ടികള്‍ക്കോ അവരുടെ സുഹൃത്തുക്കള്‍ക്കോ ഉണ്ടായ ദുരനുഭവങ്ങള്‍ രേഖപ്പെടുത്തി Drop Box ല്‍ ഇടാന്‍ അവരെ പ്രോത്സാഹിപ്പിക്കണം.
  • അദ്ധ്യാപകര്‍ക്ക് ഈ വിഷയത്തില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയും. ഓരോ സ്കൂളുകളിലും പ്രഥമാദ്ധ്യാപകരെ സഹായിക്കുന്നതിന്നായി ഒരു Nodal Teacher നെ നിയോഗിക്കേണ്ടതാണ് . 
  • Child Line ന്‍റെ പ്രവര്‍ത്തനം സംസ്ഥാനത്താകെ വ്യപിപ്പിക്കുന്നതിന്റെ ഭാഗമായി എല്ലാ സ്കൂളിലും ഒരു Child Line Volunteer Teacher എ identify ചെയ്യണം. 

No comments:

Post a Comment