Monday 2 February 2015

പോസ്റ്റര്‍-ഉപന്യാസ മത്സരം : അവസാന തീയതി ഫെബ്രുവരി 20

സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ ശുചിത്വം നിത്യജീവിതത്തില്‍ എന്ന വിഷയത്തില്‍ പോസ്റ്റര്‍ രചനാ മത്സരവും വൃത്തിയും വെടിപ്പും വികസനത്തിന് എന്ന വിഷയത്തില്‍ ഉപന്യാസ രചനാ മത്സരവും നടത്തുന്നു. 12 മുതല്‍ 18 വരെ വയസ്സുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഉപന്യാസരചനാ മത്സരത്തില്‍ പങ്കെടുക്കാം. സംസ്ഥാനത്തെ പൊതു ജനങ്ങള്‍ക്കായി നടത്തുന്ന പോസ്റ്റര്‍രചനാ മത്സരത്തിന് പ്രായപരിധി ഇല്ല. എന്‍ട്രികള്‍ സപ്ലൈകോ ഹെഡ് ഓഫീസ്, ഗാന്ധി ഗനര്‍, കടവന്ത്ര, കൊച്ചി എന്ന വിലാസത്തില്‍ ഫെബ്രുവരി 20 വൈകിട്ട് അഞ്ചിന് മുമ്പ് ലഭിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.supplycokerala.com വെബ്‌സൈറ്റില്‍. മത്സര വിജയികള്‍ക്ക് ഒന്നാം സ്ഥാനം - 5000 രൂപ. രണ്ടാം സ്ഥാനം - 3000 രൂപ. മൂന്നാം സ്ഥാനം - 2000 രൂപ.

No comments:

Post a Comment