Friday 6 February 2015

ഒരുക്കം പ്രവര്‍ത്തനങ്ങള്‍- മാര്‍ഗ്ഗരേഖ

മുന്‍ വര്‍ഷങ്ങളിലേതുപോലെ പരീക്ഷാസഹായിയായി പത്താം തരം വിദ്യാര്‍ത്ഥികള്‍ക്ക് ഒരുക്കം 2015 കൈകളിലെത്തുന്നു. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ മുഴുവന്‍ കുട്ടികളെയും മികച്ച നിലവാരത്തിലേക്ക് എത്തിക്കുകയാണ് ഇതിന്‍റെ ലക്ഷ്യം. ഓരോ യുനിറ്റും വിശകലനം ചെയ്യുകയും കുട്ടിയുടെ ഉത്തരങ്ങള്‍ അവലോകനം ചെയ്ത് അതിന്‍റെ അടിസ്ഥാനത്തില്‍ വിവിധ വ്യവഹാരരൂപങ്ങിലൂടെ കടന്നുപോകാനുള്ള അവസരമൊരുക്കുകയാണ് ഈ വര്‍ഷം ചെയ്തിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ പഠിതാക്കള്‍ സ്വയം വിശകലനം നടത്തി താന്‍ കണ്ടെത്തിയ ഉത്തരങ്ങള്‍ വിശകലനം ചെയ്യുകയും വേണം. അദ്ധ്യാപകര്‍ പ്രശ്നങ്ങള്‍ കുട്ടികളുമായി പങ്കുവെക്കുകയും മറികടക്കാനാവശ്യമായ സഹായങ്ങള്‍ നല്‍കുകയും വേണം. ഇതിലെ പ്രവര്‍ത്തനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുകയും കുട്ടികളുടെ മനസ്സില്‍ ഉറപ്പിക്കെണ്ടാതുമാണ്. ഇതിന്‍റെ വിജയത്തിന് അദ്ധ്യാപകര്‍, കുട്ടികള്‍, രക്ഷകര്‍ത്താക്കള്‍ എന്നിവരുടെ സഹകരണവും കൂട്ടായ്മയും ഉണ്ടാക്കുന്നതിനും  അതിലൂടെ മികച്ച വിജയം കൈവരിക്കുന്നതിനും  എല്ലാ പ്രധാനാദ്ധ്യപകരും പൂര്‍ണമനസ്സോടെ പ്രവര്‍ത്തിക്കണം.


No comments:

Post a Comment