Sunday 8 February 2015

ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷനല്‍ (JCI) - സ്കൂള്‍ സര്‍വ്വേ

അന്തര്‍ ദേശീയ തലത്തില്‍ 18 മുതല്‍ 4൦ വയസ്സ് വരെ പ്രായമുള്ള യുവാക്കളുടെ സംഘടനയാണ് ജൂനിയര്‍ ചേമ്പര്‍ ഇന്റര്‍നാഷനല്‍ (JCI). ഈ സംഘടനക്കു എണ്‍പതോളം രാജ്യങ്ങളില്‍ അംഗങ്ങളുണ്ട്‌. യുവാക്കളെ ഉത്തരവാദിത്തബോധമുള്ള പൌരന്മാരാക്കുന്നതിനും ഓരോ പ്രദേശത്തെയും സാമൂഹിക സാമ്പത്തിക വികസനത്തിന് പര്യപ്തമാക്കുന്നതിനും സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് സാമ്പത്തിക സഹായം അനുവദിക്കുന്നതിനും സമര്‍ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത വിദ്യാഭ്യാസത്തിന് സഹായിക്കുന്നതിനും  ഈ സംഘടന ലക്ഷ്യമിടുന്നു.  ഐക്യരാഷ്ട്രസഭ, UNESCO, യുറോപ്യന്‍ കൌണ്‍സില്‍ എന്നിവയുമായി CONSULTATIVE STATUS ഉള്ള  ഈ സംഘടനയുടെ ഇന്ത്യന്‍ ശാഖ  സംസ്ഥാനത്തെ  സ്കൂളുകളില്‍  സര്‍വ്വേ നടത്തുന്നു എന്ന് അറിയിച്ചതിന്‍റെ അടിസ്ഥാനത്തില്‍ സര്‍വ്വെയുമായി എല്ലാ സ്കൂളുകളും പൂര്‍ണ്ണമായും സഹകരിക്കുകയും അത് സംബന്ധിച്ച റിപ്പോര്‍ട്ട്‌ ഉടന്‍തന്നെ   ഈ ഓഫീസില്‍ അറിയിക്കുകയും ചെയ്യണമെന്നു എല്ലാ സ്കൂളുകള്‍ക്കും സന്ദേശം നല്‍കിയിരുന്നു.  എന്നാല്‍ ഇതുവരെ ആരില്‍നിന്നും റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ ഈ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍വേയില്‍ പങ്കെടുക്കുന്നതിന്നായി ഇതിനകം intimation ലഭിച്ചുവെങ്കില്‍ ഓരോ സ്കൂളുകളും സഹകരിച്ചുവോ ഇല്ലയോ എന്ന വിവരം 9/2/2015 ന് വൈകുന്നേരം 4 മണിക്ക് മുമ്പായി ഈ ഓഫീസിലേക്ക് ഇ മെയില്‍ സന്ദേശം അയക്കണം. ഡി ഡി ഇ ക്ക് 10/2/2015 ന് റിപ്പോര്‍ട്ട്‌ നല്‍കേണ്ടതിനാല്‍ എല്ലാ പ്രധാനാദ്ധ്യപകരും സമയനിഷ്ഠ പാലിക്കണം.

No comments:

Post a Comment