ഫോറസ്ട്രി ക്ളബ്ബുകള്സ്കൂളുകള്ക്ക് പങ്കാളികളാവാം |
വനം വകുപ്പ് ഓരോ ജില്ലയിലും വിവിധ സ്കൂളുകളിലായി 70 ഫോറസ്ട്രി ക്ളബ്ബുകള്‍ തുടങ്ങുന്നു. വന സംരക്ഷണത്തിന്റെയും സാഹസികതയുടെയും ജ്വാല യുവമനസിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് സാമൂഹ്യ വനവത്ക്കരണ വിഭാഗം അസിസ്റന്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു. ക്ളബ് അംഗങ്ങള്‍ക്ക് വനം വകുപ്പിന്റെ വിവിധ പരിപാടികളില്‍ പങ്കെടുക്കുവാനും വനത്തെപ്പറ്റിയുളള വിവിധ കാര്യങ്ങള്‍ അറിയുവാനും സാധിക്കും. ഇവര്‍ക്ക് വനം പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാം. പങ്കെടുക്കുന്ന സ്കൂളുകള്‍ക്ക് വനം വകുപ്പ് ഗ്രാന്റും നല്‍കും. ക്ളബ്ബംഗങ്ങള്‍ക്ക് പരിശീലം നല്‍കാന്‍ ബന്ധപ്പെട്ട സ്കൂള്‍ ടീച്ചര്‍മാര്‍ക്ക് പരിശീലം നല്‍കും. താത്പര്യമുളള സ്കൂളുകള്‍ അസിസ്റന്റ് ഫോറസ്റ് കണ്‍സര്‍വേറ്റര്‍, സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, പാലക്കാട് എന്ന വിലാസത്തില്‍ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0491 2555521 ഇ-മെയില്‍ acf.sf-pkd.for@kerala.gov.in |
Wednesday, 18 February 2015
Subscribe to:
Post Comments (Atom)

No comments:
Post a Comment