Sunday 8 February 2015

വിവരാവകാശ രേഖകള്‍ക്ക് അക്ഷയിലും ഫീസ് ഒടുക്കാം

2005 ലെ വിവരാവകാശ നിയമത്തിലെ 27-ാം വകുപ്പ് പ്രകാരം പൗരന് വിവരങ്ങള്‍ നല്‍കാന്‍ വിവിധയിനം ഫീസുകള്‍ ഒടുക്കുന്ന രീതി നിശ്ചയിച്ചിട്ടുള്ള 2006 ലെ വിവരാവകാശ (ഫീസും വിലയും ക്രമപ്പെടുത്തല്‍) ഭേദഗതി ചട്ടങ്ങളില്‍ ഫീസ് അടയ്ക്കാന്‍ കൂടുതല്‍ മാര്‍ഗങ്ങള്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ വിജ്ഞാപനം പുറപ്പെടുവിച്ചു (എസ്.ആര്‍.ഒ. നം.795/2014). ഇതനുസരിച്ച് ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയര്‍ മുഖേന ലഭിക്കുന്ന ശരിയായ രസീതിന്മേല്‍ അക്ഷയ പൊതുസേവന കേന്ദ്രങ്ങളിലോ സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ ഏതെങ്കിലും ഏജന്‍സിയിലൂടെയോ ഇലക്ട്രോണിക് പേമെന്റ് മുഖേനയോ (ഇ-പേമെന്റ് ഗേറ്റ്‌വേ പോലുള്ള സൗകര്യം ഓണ്‍ലൈന്‍ സോഫ്റ്റ്‌വെയറില്‍ ലഭ്യമാക്കുന്ന പക്ഷം) ഫീസ് ഒടുക്കാം. 

No comments:

Post a Comment