Wednesday 11 February 2015

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പാഠ്യപദ്ധതി പരിഷ്‌കരിക്കുന്നു

സംസ്ഥാനത്തെ വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പഠ്യപദ്ധതി പരിഷ്‌ക്കരിക്കാന്‍ എസ്.സി.ഇ.ആര്‍.ടി.യില്‍ വിദ്യാഭ്യാസ മന്ത്രി എ.പി. അബ്ദു റബ്ബിന്റെ അധ്യക്ഷതയില്‍ കൂടിയ സംസ്ഥാന സ്‌കൂള്‍ കരിക്കുലം സ്റ്റിയറിങ് കമ്മിറ്റി തീരുമാനിച്ചു. അടുത്ത അധ്യയന വര്‍ഷം മുതല്‍ പുതിയ പാഠ്യപദ്ധതി നടപ്പാക്കും. രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറിയിലെ 37 വിഷയങ്ങള്‍ക്ക് അടുത്ത വര്‍ഷം എസ്.സി.ഇ.ആര്‍.ടി പരിഷ്‌കരിച്ച പാഠപുസ്തകങ്ങള്‍ നല്‍കും. സ്‌കൂള്‍ തലത്തിലെ ടൈംടേബിളും പരിഷ്‌കരിച്ചു. കലാ-കായിക വിദ്യാഭ്യാസത്തിനും പ്രവൃത്തി പരിചയത്തിനും പ്രത്യേക പീരിയഡുകള്‍ നല്‍കും. ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളിലേക്കായി എസ്.സി.ഇ.ആര്‍.ടി പരിഷ്‌കരിച്ച ടൈംടേബിള്‍ കരിക്കുലം കമ്മിറ്റി അംഗീകരിച്ചു. അടുത്ത വര്‍ഷം മുതല്‍ ഇത് നടപ്പാക്കും. ആരോഗ്യ കായിക വിദ്യാഭ്യാസം, കലാവിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നീ വിഷയങ്ങള്‍ വൈജ്ഞാനികമേഖലയുടെ ഭാഗമാക്കിയതിനാല്‍ അടുത്ത വര്‍ഷം മുതല്‍ ഈ വിഷയങ്ങളില്‍ മൂല്യനിര്‍ണ്ണയം നടത്തും. ഇനി മുതല്‍ ഹയര്‍ സെക്കന്‍ഡറി ക്ലാസുകളിലേക്ക് പാദവാര്‍ഷിക, അര്‍ദ്ധവാര്‍ഷിക, മോഡല്‍ പരീക്ഷകള്‍ക്കുള്ള ചോദ്യപേപ്പറുകളും എസ്.സി.ഇ.ആര്‍.ടി, ഹയര്‍ സെക്കന്‍ഡറി ഡയറക്ടറേറ്റ് എന്നിവ സംയുക്തമായി തയാറാക്കും.

No comments:

Post a Comment