Thursday 19 February 2015

21/2/2015 - മാതൃഭാഷാദിവസം 

ഫെബ്രുവരി  21 'അന്താരാഷ്ട്രീയ മാതൃഭാഷാ ദിനം' , ആയി ആചരിക്കണമെന്ന് യുനെസ്കോ പ്രസ്താവിച്ചു. മാതൃഭാഷയുടെ പ്രചാരണത്തിന് ചെയ്യാവുന്ന കാര്യങ്ങള്‍:

  1. സ്വന്തം ഭാഷയിലും സംസ്‌കാരത്തിലും അഭിമാനമില്ലാത്ത ഒരു ജനതയെ ഏത് അധിനിവേശ ശക്തികള്‍ക്കും വളരെവേഗം കീഴടക്കാനാവും. ആ ബോധത്തോടെ 'മാറ്റിവയ്‌ക്കാനുള്ളതല്ല മാതൃഭാഷ' എന്ന തിരിച്ചറിവ് സമൂഹത്തില്‍ വളര്‍ത്തേണ്ടിയിരിക്കുന്നു. നമ്മുടെ പുതുതലമുറകളെ നമ്മുടെ ഭാഷയിലും സംസ്‌കാരത്തിലും ഉറപ്പിച്ചുനിര്‍ത്തേണ്ടിയിരിക്കുന്നു. വേരുകളറ്റ ഒരു സമൂഹമായി, മേല്‍വിലാസമില്ലാത്ത ഒരു ജനതയായി മാറിപ്പോവാതിരിക്കാന്‍ ഈ നിലയ്‌ക്കുള്ള മാതൃഭാഷാ പ്രസ്ഥാനത്തിന് ഊന്നല്‍ നല്‍കേണ്ടിയിരിക്കുന്നു.
  2. ഭാഷ നിലനില്‍ക്കുന്നത് ദേശവുമായി ബന്ധപ്പെട്ടും ദേശം ജനതയുമായി ബന്ധപ്പെട്ടുമാണ്. ഭാഷ കേവലം ഒരു ഉപകരണമല്ല സാംസ്‌ക്കാരിക സൂചനയാണ്. മലയാളി ജീവിക്കുന്നതും ചിന്തിക്കുന്നതും സ്വപ്നം കാണുന്നതും മലയാളത്തിലാണ്. പല തലമുറകളായി ജനിച്ചു വളര്‍ന്നുപഠിച്ചതും ഒക്കെ മറ്റു ഭാഷയാവാം. അപ്പോഴും തലമുറകളുടെ അങ്ങേ തലയ്ക്കല്‍ നിലകൊള്ളുന്ന മലയാളത്തിന്റെ-കേരളത്തിന്റെ സാംസ്‌ക്കാരിക ബന്ധങ്ങള്‍ അയാളില്‍ നിലകൊള്ളുന്നു. ഒരിക്കലും ഇതൊന്നും പൂര്‍ണമായി തിരോഭവിക്കുന്നില്ല. ഇതൊക്കെയാണ് ശാസ്ത്രീയ നിരീക്ഷണങ്ങളെങ്കിലും ഭാഷയുടെ നിലനില്‍പും വളര്‍ച്ചയും സമകാലിക സമൂഹത്തെ വല്ലാതെ ആശ്രയിക്കുന്നുണ്ട്. അതിന്നായി വളരുന്ന തലമുറയെ ഉദ്ബുദ്ധരാക്കം.
  3. മാതൃഭാഷയിലേക്ക് മറ്റു ഭാഷകളില്‍നിന്നുള്ള തര്ജ്ജമ പ്രോത്സാഹിപ്പിക്കം.
  4. ഭാരതീയ ഭാഷകളിലെ വിജ്ഞാന വര്‍ദ്ധനക്ക് പ്രോത്സാഹനം നല്‍കാം
  5. പുതുതായ സാങ്കേതികത്തികവ് ഭാരതീയ ഭാഷകളിലേക്ക് കൊണ്ടുവരാം
  6. ഒന്നില്‍കൂടുതല്‍ ഭാരതീയ ഭാഷ പഠിക്കുന്നതിന് പ്രോത്സാഹനം നല്‍കാം.

No comments:

Post a Comment