Wednesday 4 February 2015

സ്‌നേഹപൂര്‍വ്വം പദ്ധതിക്ക് ഫെബ്രുവരി 28 വരെ അപേക്ഷിക്കാം

മാതാവോ പിതാവോ മരണമടഞ്ഞ നിര്‍ധന കുടുംബങ്ങളിലെ സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേന നടപ്പിലാക്കുന്ന പ്രതിമാസ ധനസഹായ പദ്ധതിയായ സ്‌നേഹപൂര്‍വ്വത്തിന് ഈ അദ്ധ്യയന വര്‍ഷം ഓണ്‍ലൈനായി ഫെബ്രുവരി 28 വരെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകള്‍ ഓണ്‍ലൈനായിവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍നിന്നും ആണ്  അപ്‌ലോഡ് ചെയ്യേണ്ടത്. നേരിട്ട് അയയ്ക്കുന്ന അപേക്ഷകള്‍ അനുകൂല്യത്തിന് പരിഗണിക്കില്ല. അര്‍ഹരായ കുട്ടികളുടെ അപേക്ഷകള്‍ സമയപരിധിക്കകം അപ്‌ലോഡ്‌ ചെയ്യാന്‍ എല്ലാ പ്രധാനാദ്ധ്യാപകരും പ്രത്യേകം ശ്രദ്ധിക്കണം.

No comments:

Post a Comment