Friday 30 January 2015

മിലിട്ടറി കോളേജ് പ്രവേശന പരീക്ഷ

ഡെറാഡൂണിലെ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്കുള്ള പ്രവേശന പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാകമ്മീഷണറുടെ ആഫീസില്‍ ജൂണ്‍ ഒന്ന്, രണ്ട് തീയതികളില്‍ നടത്തും. ആണ്‍കുട്ടികള്‍ക്കുമാത്രമാണ് പ്രവേശനം. പ്രവേശന സമയത്ത് അംഗീകാരമുള്ള ഏതെങ്കിലും വിദ്യാലയത്തില്‍ ഏഴാം ക്ലാസില്‍ പഠിക്കുകയോ ഏഴാം ക്ലാസ് പാസായിരിക്കുകയോ വേണം. 2003 ജനുവരി രണ്ടിന് ശേഷമോ 2004 ജൂലൈ ഒന്നിന് മുമ്പോ ജനിച്ചവര്‍ക്ക് അപേക്ഷിക്കാനാവില്ല. പ്രവേശനം നേടിയശേഷം ജനന തീയതിയില്‍ മാറ്റം അനുവദിക്കില്ല. പ്രവേശന പരീക്ഷയ്ക്കുള്ള അപേക്ഷാ ഫോറവും, വിവരങ്ങളും, മുന്‍വര്‍ഷങ്ങളിലെ ചോദ്യപേപ്പറുകളും ലഭിക്കാന്‍ രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജിലേക്ക് അപേക്ഷിക്കണം. ജനറല്‍ വിഭാഗത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ക്ക് അപേക്ഷാഫോറം 430 രൂപയ്ക്ക് രജിസ്‌ട്രേഡ് പോസ്റ്റില്‍ ലഭിക്കുന്നതിനും 480 രൂപയ്ക്ക് സ്പീഡ് പോസ്റ്റില്‍ ലഭിക്കുന്നതിനും അപേക്ഷിക്കാം. എസ്.സി/എസ്.ടി വിഭാഗത്തില്‍ പരീക്ഷ എഴുതുന്ന കുട്ടികള്‍ ജാതി തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം 385 രൂപയ്ക്ക് രജിസ്‌ട്രേഡ് പോസ്റ്റില്‍ ലഭിക്കാനും 435 രൂപയ്ക്ക് സ്പീഡ് പോസ്റ്റില്‍ ലഭിക്കാനും ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, (ഡ്രായര്‍ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെല്‍ ഭവന്‍ ഡെറാഡൂണ്‍ (ബാങ്ക് കോഡ് 01576) വിലാസത്തില്‍ മാറാവുന്ന ഡിമാന്റ് ഡ്രാഫ്റ്റ് അല്ലെങ്കില്‍ www.rimc.gov.in എന്ന വെബ്‌സൈറ്റില്‍ നിന്നും എടുത്ത ചെലാന്‍ സഹിതം ദി കമാന്‍ഡന്റ്, രാഷ്ട്രീയ ഇന്ത്യന്‍ മിലിട്ടറി കോളേജ്, ഡെറാഡൂണ്‍, ഉത്തരാഞ്ചല്‍ - 248003 വിലാസത്തില്‍ അപേക്ഷിക്കണം. കേരളത്തിലും ലക്ഷദ്വീപിലും ഉള്ള അപേക്ഷകര്‍ മാര്‍ച്ച് 31 ന് മുമ്പ് സെക്രട്ടറി, പരീക്ഷാഭവന്‍, പൂജപ്പുര, തിരുവനന്തപുരം-12 വിലാസത്തിലാണ് അപേക്ഷിക്കേണ്ടത്. കൂടുതല്‍ അറിയുന്നതിനുള്ള ലിങ്ക് ചുവടെ:

No comments:

Post a Comment