Thursday 29 January 2015

വകുപ്പുകള്‍ക്കുള്ള ഫണ്ട് അനുവദിക്കല്‍ : ഇലക്ട്രോണിക് ലെഡ്ജര്‍ അക്കൗണ്ട്‌സ് സംവിധാനം നടപ്പാക്കും

സര്‍ക്കാര്‍ വകുപ്പുകള്‍, ഏജന്‍സികള്‍, പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് അനുവദിക്കുന്ന ഫണ്ടിന്റെ വിനിയോഗം കാര്യക്ഷമവും സമയബന്ധിതവുമാണെന്ന് ഉറപ്പുവരുത്തുന്നതിന് ഇലക്ട്രാണിക് ലെഡ്ജര്‍ സംവിധാനം നടപ്പാക്കി ഉത്തരവായി. ഇതനുസരിച്ച് സാമ്പത്തിക വര്‍ഷം ചെലവഴിക്കാത്ത ഫണ്ട് ഇനി മുതല്‍ വകുപ്പുകള്‍ക്ക് കൈമാറുകയില്ലെന്നും ഉത്തരവില്‍ വ്യക്തമാക്കിയിട്ടുണ്ട്. ധനവകുപ്പിന്റെ പ്രത്യേക അനുമതിയില്ലാതെ ഇനിമുതല്‍ ട്രഷറി അക്കൗണ്ടുകളിലേക്ക് ഫണ്ട് കൈമാറില്ല. രണ്ടു ലക്ഷം രൂപയിലധികമുള്ള കൈമാറ്റം ആര്‍.ടി.ജി.എസ് സംവിധാനത്തിലൂടെ ആയിരിക്കും. സര്‍ക്കാര്‍ പേമെന്റുകള്‍ക്ക് ഡി.ഡി നല്‍കുന്ന രീതി അവസാനിപ്പിക്കാനും അത്തരം പേമെന്റുകള്‍ എന്‍.ഇ.എഫ്.ടി/ആര്‍.ടിജി.എസ് രീതികള്‍ വഴി നല്‍കാനും എല്ലാ ഡിഡിഒ മാരോടും ഉത്തരവില്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത് സാധ്യമാകാത്ത അവസരത്തില്‍ ബില്ലിനോടൊപ്പം ഡി.ഡി.ഒ മാര്‍ ഇതു സംബന്ധിച്ച സര്‍ട്ടിഫിക്കറ്റും നല്‍കണം. 

No comments:

Post a Comment