Saturday 17 January 2015

അസാപ് ട്രയിനിങ് : സര്‍വ്വീസ്‌പ്രൊവൈഡര്‍മാരുമായി ധാരണാപത്രമായി


കേരള സര്‍ക്കാരിന് വേണ്ടി അസാപ് ട്രെയിനിംഗ് സര്‍വ്വീസ് പ്രൊവൈഡര്‍മാരുമായി ധാരണാപത്രം ഒപ്പിട്ടു. സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പും പൊതു വിദ്യാഭ്യാസ വകുപ്പും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം (അസാപ്). വിദ്യാര്‍ത്ഥികളുടെ അവധിക്കാലം പ്രയോജനപ്പെടുത്താന്‍ അസാപ് രൂപപ്പെടുത്തിയിരിക്കുന്ന സംരംഭമാണ് സമ്മര്‍ സ്‌കില്‍ സ്‌കൂള്‍ പ്രോഗ്രാം. ഇതിന്റെ ഭാഗമായി കേരള സര്‍ക്കാരിനുവേണ്ടി ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള അഡീഷണല്‍ സ്‌കില്‍ അക്വിസിഷന്‍ പ്രോഗ്രാം ട്രെയിനിംഗ് സര്‍വ്വീസ് പ്രൊവൈഡര്‍മാരുമായി ധാരണാപത്രം ഒപ്പിട്ടു. ചടങ്ങില്‍ വിവിധ സെക്ടറുകളിലെ ട്രെയിനിംഗ് സര്‍വ്വീസ് പ്രൊവൈഡര്‍മാര്‍ പങ്കെടുത്തു. ഓട്ടോമോട്ടീവ്, ഇലക്ട്രോണിക്‌സ്, ജെം ആന്റ് ജുവലറി, മീഡിയ ആന്റ് എന്റര്‍ടൈന്‍മെന്റ്, ടെലികോം, ലോജിസ്റ്റിക്‌സ്, റബ്ബര്‍, ബാങ്കിംഗ് ആന്റ് ഫിനാന്‍സ്, ഹോസ്പിറ്റാലിറ്റി, കണ്‍സ്ട്രക്ഷന്‍, ഐ.ടി. സെക്ടറുകളിലെ ട്രെയിനിംഗ് സര്‍വ്വീസ് പ്രൊവൈഡര്‍മാരുമായിട്ടാണ് അസാപ് ധാരണാപത്രം ഒപ്പിട്ടത്. ചടങ്ങില്‍ അസാപ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ എം.ടി.റെജു, അസാപ് അഡീഷണല്‍ സെക്രട്ടറി ആന്റ് ടീം ലീഡര്‍ ജോര്‍ജ്ജ് തോമസ്, ടെക്‌നിക്കല്‍ ഹെഡ് സുശീല ജെയിംസ് എന്നിവര്‍ പങ്കെടുക്കും.

No comments:

Post a Comment