Saturday 17 January 2015

കാര്‍ഷിക ക്ലബ്ബുകളുടെ നേതൃത്വത്തില്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യണം 

ഹൈ സ്കൂളുകളില്‍ ഉപയോഗരഹിതമായ ഭൂമിയില്‍ ഹൈ സ്കൂള്‍ തലത്തിലെ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തി കാര്‍ഷിക ക്ലബ്ബുകളുടെ നേതൃത്വത്തില്‍ വിവിധ കൃഷികള്‍ നടത്താനും അതിലൂടെ പുത്തന്‍ തലമുറക്ക്‌ പ്രോത്സാഹനം നല്‍കാനും തീരുമാനിച്ചിരുന്നു. ഈ വിവരം ഇ മെയില്‍ സന്ദേശം മുഖേന നേരത്തെ തന്നെ എല്ലാ പ്രധാനാദ്ധ്യപകരെയും അറിയിച്ചിരുന്നതാണ്. ഇത്തരത്തില്‍ ഏറ്റവും മികച്ച പ്രവര്‍ത്തനം നടത്തിയ 2 സ്കൂളുകളെ വിദ്യാഭ്യാസ ജില്ലാതലത്തില്‍ തെരഞ്ഞെടുത്തു ഡി ഡി ഇ ക്ക് റിപ്പോര്‍ട്ട്‌ ചെയ്യേണ്ടതുണ്ട്. ഇതില്‍നിന്നും റവന്യൂ ജില്ലാതലത്തില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ സ്കൂളുകളുടെ പട്ടിക ഡയറക്ടര്‍ക്കു കൈമാറും. അതിന്നായി വിദ്യാഭ്യാസ ജില്ലയിലെ സ്കൂളുകളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളുടെ വിശദമായ റിപ്പോര്‍ട്ട്‌ കാര്‍ഷിക വിളകളുടെ ഫോട്ടോകള്‍ സഹിതം 25/1/2015 ന് മുമ്പായി സമര്‍പ്പിക്കണം.

No comments:

Post a Comment