Wednesday 21 January 2015

പണിമുടക്ക് : ഹാജര്‍ നില അറിയിക്കണം

സംസ്ഥാനത്തെ ഒരു വിഭാഗം സര്‍ക്കാര്‍ ജീവനക്കാരും അദ്ധ്യാപകരും ജനുവരി 22 ന് പണിമുടക്ക് പ്രഖ്യാപിച്ചിട്ടുളള സാഹചര്യത്തില്‍ എല്ലാ ജില്ലാ ഓഫീസ് മേധാവികളും അവരുടെ കീഴിലുളള ഓഫീസുകളിലെ ഹാജര്‍ വിവരം ടെലിഫോണ്‍ മുഖേന (0471 2327559/2518399) പൊതുഭരണ (എസ്.എസ്) വകുപ്പിലേക്ക് 10.30 മണിക്ക് മുമ്പ് റിപ്പോര്‍ട്ട് ചെയ്യണമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു. കൂടാതെ ഹാജര്‍ വിവരം ജില്ലാ കലക്ടറേയും (ഫോണ്‍ : 0491 2512601/2505309, ഫാക്സ് 0491 2505566) അറിയിക്കണം. ജില്ലയിലെ റവന്യൂ വകുപ്പിലെ എല്ലാ ഓഫീസ് മേധാവികളും 10.30 ന് മുമ്പ് അതത് ഓഫീസുകളുടെ ഹാജര്‍ വിവരം ജില്ലാ കലക്ടറെ അറിയിക്കണം.

No comments:

Post a Comment