Wednesday 14 January 2015

സംസ്ഥാന സ്കൂള്‍ കലോത്സവം -
പ്രവര്‍ത്തി പരിചയ പരിപാടിയുടെ ഭാഗമായി  കുട്ടികള്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും ഒരുക്കുന്നു
 

2015 ജനുവരി 15 മുതല്‍ 21 വരെ കോഴിക്കോട് ജില്ലയില്‍ നടക്കുന്ന കേരള സ്കൂള്‍ കലോത്സവത്തോടനുബന്ധിച്ച് സംസ്ഥാന സ്കൂള്‍ പ്രവര്‍ത്തി പരിചയ പരിപാടിയുടെ ഭാഗമായി സ്കൂളുകളില്‍ കുട്ടികള്‍ നിര്‍മ്മിച്ച ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും നടത്തുന്നു. കൂടാതെ പ്രവര്‍ത്തി പരിചയ അദ്ധ്യപകരുടെയും വിദ്യാര്‍ത്ഥികളുടെയും കലാസൃഷ്ടികളുടെ പ്രദര്‍ശനവും ഒരുക്കുന്നു. 14 റവന്യൂ ജില്ലക്കും പ്രത്യേകം സ്റ്റാളുകള്‍ ഉണ്ടായിരിക്കും. എല്ലാ എ ഇ ഒ മാരും പ്രധാനാദ്ധ്യാപകരും പ്രവര്‍ത്തി പരിചയ അദ്ധ്യാപകരും മുന്‍കൈയെടുത്ത് പ്രദര്‍ശന സ്റ്റാളുകള്‍ ക്രമീകരിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണം. ജില്ലാ പ്രവര്‍ത്തി പരിചയ മേളയില്‍ ഉന്നത വിജയം നേടുകയും സംസ്ഥാന മേളയില്‍ പങ്കെടുക്കാന്‍ സാധിക്കാത്തവരുമായ കുട്ടികള്‍ക്ക് അവരുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാവുന്നതാണ്. പങ്കെടുക്കുന്നവര്‍ക്കുള്ള താമസം, ഭക്ഷണം, സര്‍ട്ടിഫിക്കറ്റ് എന്നിവ ഡി പി ഐ യില്‍നിന്നും നല്‍കുന്നതാണ്.

No comments:

Post a Comment