ദേശീയ സമ്മതിദായക ദിനാചരണം: ക്വിസ്, ചിത്രരചനാ മല്‍സരങ്ങള്‍ 18 ന്, 23 ന് ബൈക്ക് റാലി |
പൌരന്മാരില് സമ്മതിദാന അവകാശത്തെക്കുറിച്ച് അവബോധം ശക്തിപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ ജുവരി 25 ന് നടത്തുന്ന ദേശീയ സമ്മതിദായക ദിനം ജില്ലയില്‍ വിവിധ പരിപാടികളോടെ ആചരിക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്) എം മുഹമ്മദ് ബഷീര്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ജനുവരി 18 ന് ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, കോളജ് വിദ്യാര്‍ഥികളെ പങ്കെടുപ്പിച്ച് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ക്വിസ്, ചിത്രരചാ മല്‍സരങ്ങള്‍ നടത്തും. വോട്ട് ചെയ്യേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച സന്ദേശം പ്രചരിപ്പിക്കാുദ്ദേശിച്ച് ജനുവരി 23 ന് കൊഴിഞ്ഞാംപാറ നാട്ടുകല്‍ ആര്‍ട്സ് കോളജുമായി സഹകരിച്ച് ചിറ്റൂര്‍ നിയോജക മണ്ഡലത്തില്‍ ബൈക്ക് റാലിയും സംഘടിപ്പിക്കും. 25 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ദേശീയ സമ്മതിദായക ദിനാചരണം വിപുലമായ പരിപാടികളോടെ നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
|
Wednesday, 14 January 2015
Subscribe to:
Post Comments (Atom)
No comments:
Post a Comment