സ്‌കൂള്‍ കലോല്‍സവം ജനുവരി 15 മുതല്‍ |
55-ാമത് കേരള സ്‌കൂള്‍ കലോത്സവം15-ന് വ്യാഴാഴ്ച വൈകിട്ട് നാലിന് മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യും. വിദ്യാഭ്യാസ വകുപ്പ് മന്ത്രി പി.കെ.അബ്ദുറബ്ബ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ വ്യവസായ ഐ.ടി.വകുപ്പ് മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തും. പഞ്ചായത്ത് വകുപ്പ് മന്ത്രി ഡോ.എം.കെ.മുനീര്‍ ഉപഹാരസമര്‍പ്പണം നിര്‍വ്വഹിക്കും. ചലച്ചിത്ര പിന്നണി ഗായകന്‍ ഡോ.കെ.ജെ.യേശുദാസ് മുഖ്യാതിഥിയായി പങ്കെടുക്കും. ജനുവരി 21 ന് ബുധനാഴ്ച വൈകുന്നേരം മൂന്ന് മണിക്ക് നടക്കുന്ന സമാപനസമ്മേളനം പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും. സിനിമാതാരം ജയറാം വിശിഷ്ടാതിഥിയാവും. മന്ത്രിമാര്‍, ജനപ്രതിനിധികള്‍, സാംസ്‌കാരിക നായകര്‍, വിദ്യാഭ്യാസ വകുപ്പ് മേധാവികള്‍ തുടങ്ങി പ്രമുഖര്‍ ഉദ്ഘാടനസമാപന സമ്മേളനത്തില്‍ പങ്കെടുക്കും. |
Monday, 12 January 2015
Subscribe to:
Post Comments (Atom)

No comments:
Post a Comment