ജനുവരി 15 മുതല്‍ കോഴിക്കോട് നടക്കുന്ന 55-ാമത് സംസ്ഥാന സ്‌കൂള്‍ കലോത്സവം വിക്ടേഴ്‌സ് ചാനല്‍ തത്സമയം സംപേഷണം ചെയ്യും. പൂര്‍ണസമയം വെബ്‌സ്ട്രീമിങ്ങും ഉണ്ടാവും. പത്ത് സ്റ്റേജുകളില്‍ നിന്നുള്ള വീഡിയോവെബ്കാസ്റ്റിങ് ലഭിക്കും. കലോത്സവ ഫലപ്രഖ്യാപനം പരിപൂര്‍ണമായും ഓണ്‍ലൈനായി http://www.schoolkalolsavam.in/kalolsavam_state/site55/ എന്ന പോര്‍ട്ടലില്‍ ലഭ്യമാക്കാന്‍ ഐടി അറ്റ് സ്‌കൂള്‍ പദ്ധതി തയാറാക്കിയിട്ടുണ്ട്. ഇതിനുപുറമേ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ അടിസ്ഥാനമാക്കിയുള്ള മൊബൈല്‍ ആപ്പും ഐടി അറ്റ് സ്‌കൂള്‍ തയാറാക്കിയിട്ടുണ്ട്. ഗൂഗിള്‍ പ്ലേസ്റ്റോറില്‍ നിന്നും സ്‌കൂള്‍ കലോത്സവം എന്ന് സെര്‍ച്ച് ചെയ്ത് ഉപയോക്താവിന്റെ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ഉപയോഗിക്കാം. http://www.victers.itschool.gov.in/ എന്ന വെബ്‌സൈറ്റിലൂടെ വിക്ടേഴ്‌സ് ചാനല്‍ തത്സമയം കാണാന്‍ സാധിക്കും.
|
No comments:
Post a Comment