Thursday, 8 January 2015

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

പട്ടികജാതി പട്ടികവര്‍ഗ റസിഡന്‍ഷ്യല്‍ എഡ്യൂക്കേഷന്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ പട്ടികജാതി പട്ടികവര്‍ഗ വികസന വകുപ്പുകളുടെ കീഴില്‍ വിവിധ സ്ഥലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കേരളത്തിലെ 25 മോഡല്‍ റസിഡന്‍ഷ്യല്‍ / ആശ്രമം സ്‌കൂളുകളില്‍ 2015-16 അധ്യയന വര്‍ഷം അഞ്ച്, ആറ് ക്ലാസുകളില്‍ പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശന പരീക്ഷ ഫെബ്രുവരി 21 ശനിയാഴ്ച രാവിലെ 10 മണി മുതല്‍ 12 വരെ വിവിധ കേന്ദ്രങ്ങളില്‍ നടത്തും. രക്ഷകര്‍ത്താക്കളുടെ വാര്‍ഷിക വരുമാനം 1,00,000/- രൂപയോ അതില്‍ കുറവോ ഉള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. പ്രാക്തന ഗോത്ര വര്‍ഗക്കാര്‍ക്ക് പ്രവേശന പരീക്ഷ ബാധകമല്ല. പൂക്കോട്, ഇടുക്കി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളുകളില്‍ 6-ാം ക്ലാസിലേക്കും മറ്റ് സ്‌കൂളുകളില്‍ 5-ാം ക്ലാസിലേക്കുമാണ് പ്രവേശനം. വിശദവിവരങ്ങളും അപേക്ഷാ ഫോറങ്ങളുടെ മാതൃകയും ജില്ലാ പട്ടികജാതി വികസന ഓഫീസുകള്‍ ഐ.റ്റി.ഡി. പ്രോജക്ട് ഓഫീസ്/ ട്രൈബല്‍ ഡവലപ്‌മെന്റ് ആഫീസുകള്‍ എന്നിവിടങ്ങളില്‍ ലഭിക്കും. അപേക്ഷ സമര്‍പ്പിക്കുന്നതിനുള്ള അവസാന തീയതി ജനുവരി 31.

No comments:

Post a Comment