Thursday, 8 January 2015

റോഡ് സുരക്ഷാവാരം 

റോഡ് സുരക്ഷാവാരം വിവിധ പരിപാടികളോടെ ജില്ലയിലൊട്ടാകെ എല്ലാ തലങ്ങളിലുമുളള ജനങ്ങളെ ഉള്‍ക്കൊളളിച്ച് വിപുലമായി ആചരിക്കും. വര്‍ദ്ധിച്ച് വരുന്ന അപകടങ്ങള്‍ കുറച്ചു കൊണ്ടുവരാന്‍ ആവശ്യമായ ബോധവത്ക്കരണം നടത്തും. ഇതിന്റെ ഭാഗമായി ഡ്രൈവര്‍മാര്‍ക്കുളള പരിശീലന ക്ളാസുകള്‍, ശില്പശാലകള്‍, എല്‍.പി, യു.പി, ഹൈസ്ക്കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളേജ് എന്നിവ കേന്ദ്രീകരിച്ചുളള വിദ്യാര്‍ത്ഥികള്‍ക്കുളള പ്രോഗ്രാമുകള്‍, ചിത്രരച, ഉപ്യന്യാസ മത്സരം, റോഡ് സുരക്ഷ ബോധവത്ക്കരണത്തിനുതകുന്ന ചെക്കിങ് പ്രോഗ്രാമുകള്‍ എന്നിവ സംഘടിപ്പിക്കും. 18 വയസില്‍ താഴെയുളളവര്‍ വാഹനം ഉപയോഗിക്കുന്നതും, മൂന്ന് പേര്‍ വീതം മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുന്നതും, നമ്പര്‍ പ്ളേറ്റ് നിയമാുസൃതമല്ലാതെ പ്രദര്‍ശിപ്പിച്ച് നിരത്തിലിറങ്ങുന്ന വാഹനങ്ങള്‍ എന്നിവക്കെതിരെ കര്‍ശന നടപടികളെടുക്കാന്‍ പ്രത്യേക സ്ക്വാഡുകള്‍ക്ക് രൂപം കൊടുത്തു.

No comments:

Post a Comment