Monday, 5 January 2015

ശമ്പള കമ്മിഷന്‍ ജീവനക്കാരുടെ സംഘടനകളുമായി ചര്‍ച്ച നടത്തും

ശമ്പള പരിഷ്‌കരണത്തോടനുബന്ധിച്ച് ജീവനക്കാരുടെ അഭിപ്രായം ആരായുന്നതിന് ശമ്പളക്കമ്മീഷന്‍ ആറ് വകുപ്പുകളിലെ 33 സംഘടനകളുമായുളള ചര്‍ച്ചകള്‍ ജനുവരി ആറ്, ഏഴ്, എട്ട് തീയതികളില്‍ നടത്തും. ജീവനക്കാരുടെ പൊതുസംഘടനകളായ എന്‍.ജി.ഒ. യൂണിയന്‍, എന്‍.ജി.ഒ അസോസിയേഷന്‍, ജോയിന്റ് കൗണ്‍സില്‍ എന്നിവയുമായുളള ചര്‍ച്ച യഥാക്രമം ജനുവരി 12, 13, 14 തീയതികളില്‍ നടക്കുമെന്നും ശമ്പളകമ്മിഷന്‍ അറിയിച്ചു. ശമ്പള പരിഷ്‌കരണ കമ്മീഷനുകളുടെ പ്രവര്‍ത്തനത്തോടനുബന്ധിച്ചുളള അത്യധികം പ്രാധാന്യവും ഗൗരവമേറിയതുമായ വിഷയമാണ്. ഈ കീഴ് വഴക്കം പാലിച്ച് പത്താം ശമ്പള പരിഷ്‌കരണ കമ്മീഷന്‍ സംഘടനകളുമായുളള ചര്‍ച്ചകള്‍ക്ക് കമ്മിഷന്‍ ഡിസംബര്‍ രണ്ടാം തീയതി തുടക്കം കുറിച്ചു. നാളിതുവരെ 40 വകുപ്പുകളിലെ 95 വകുപ്പുതല സംഘടനകളുമായി ചര്‍ച്ചകള്‍ പൂര്‍ത്തിയാക്കി. 

No comments:

Post a Comment